Webdunia - Bharat's app for daily news and videos

Install App

'അമ്മ'യ്‌ക്കും 'ഫെഫ്‌ക'യ്‌ക്കും പുറമേ സിനിമയിൽ മറ്റൊരു കൂട്ടായ്‌മ; പുതിയ സംഘടനയുമായി ആഷിക് അബുവും രാജീവ് രവിയും

'അമ്മ'യ്‌ക്കും 'ഫെഫ്‌ക'യ്‌ക്കും പുറമേ സിനിമയിൽ മറ്റൊരു കൂട്ടായ്‌മ; പുതിയ സംഘടനയുമായി ആഷിക് അബുവും രാജീവ് രവിയും

Webdunia
ബുധന്‍, 4 ജൂലൈ 2018 (10:29 IST)
മലയാള സിനിമയിൽ 'അമ്മ'യ്‌ക്കും 'ഫെഫ്‌ക'യ്‌ക്കും വെല്ലുവിളിയായി പുതിയൊരു കൂട്ടയ്‌മയ്‌ക്ക് കളമൊരുങ്ങുന്നു. സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മയ്‌ക്ക് കളമൊരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചും വിമെൻ ഇൻ സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേർ ഒരുമിച്ച് പ്രസ്താവനയിറക്കിയതും.
 
ആഷിക് അബു വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടൻ തുടർനീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. താരകേന്ദ്രീകൃതം എന്ന നിലയിൽ നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് ഈ കൂട്ടയ്‌മയ്‌ക്ക് പിന്നിലെ ലക്ഷ്യം. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവർ ഒപ്പം ചേരുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്. ഡബ്ല്യു.സി.സി. മാതൃകയിൽ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്.
 
ഇതുസംബന്ധിച്ച് ഇവർ ഉടൻതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ആഷികിനെ ലക്ഷ്യമിട്ട് ഫെഫ്‌ക നടത്തിയ കടന്നാക്രമണം അദ്ദേഹവുമായി അടുപ്പമുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments