ഞങ്ങൾ പങ്കെടുത്തിട്ടില്ല, ഞാനും പൃഥ്വിയും ഒന്നുമറിഞ്ഞിരുന്നില്ല: സിദ്ദിഖിനെതിരെ രമ്യ നമ്പീശൻ
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവർ അങ്ങനെയെല്ലാം പറഞ്ഞിരിക്കുന്നത്
Publish Date: Tue, 03 Jul 2018 (14:55 IST)
Updated Date: Tue, 03 Jul 2018 (14:56 IST)
ദിലീപിനെ പുറത്താക്കിയ തീരുമാനം അസാധുവാക്കിയെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് നടി രമ്യ നമ്പീശൻ. ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തില്‍ പൃഥ്വിരാജ് സുകുമാരനും താനും പങ്കെടുത്തുവെന്ന നടൻ സിദ്ദിഖിന്റെ പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു നടി.
യോഗത്തെ കുറിച്ച് അറിയിച്ചിരുന്നെങ്കിലും ചിത്രീകര തിരക്ക് ആയതിനാൽ പോകാൻ കഴിഞ്ഞില്ലെന്ന് നടി പറയുന്നു. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് നടി പറയുന്നു.
പൃഥ്വിരാജ് , മമ്മൂട്ടി, മോഹന്‍ലാല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനമായത്. എന്നാല്‍ അധികം കഴിയുന്നതിന് മുന്‍പ് തന്നെ ആ തീരുമാനം പിന്‍വലിച്ചിരുന്നുവെന്നും പൃഥ്വിക്കും രമ്യയ്ക്കും അക്കാര്യം അറിയാമായിരുന്നുവെന്നും സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.