ദിലീപിനൊപ്പം സിദ്ധിഖും; അണിയറയിൽ ഒരുങ്ങുന്നത് സംഭവകഥ ആസ്‌പദമാക്കിയുള്ള ചിത്രം

ദിലീപിനൊപ്പം സിദ്ധിഖും; അണിയറയിൽ ഒരുങ്ങുന്നത് സംഭവകഥ ആസ്‌പദമാക്കിയുള്ള ചിത്രം

ചൊവ്വ, 8 ജനുവരി 2019 (10:16 IST)
ദിലീപിനെ അന്നും ഇന്നും ഉറ്റസുഹൃത്തായി കാണുന്ന നടനാണ് സിദ്ധിഖ്. നടിയെ ആക്രമിച്ച സംഭവത്തിലുൾപ്പെടെ താരം ദിലീപിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിരുന്നു. അത്തരത്തിലൊരു തെറ്റ് ദിലീപ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നായിരുന്നു സിദ്ദിഖ് അന്ന് പറഞ്ഞത്.
 
ഇപ്പോൾ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സിദ്ദിഖും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ പി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
 
ചിത്രം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ മറ്റു താരങ്ങളെക്കുറിച്ച്‌ പുറത്തുവിട്ടിട്ടില്ല. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നതെന്നും സൂചനകളുണ്ട്. ഇതുവരെ സിനിമകളില്‍ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാര്‍ തരുന്ന സൂചന.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വാക്കുകളില്ല, ഭാഷ കടന്ന് ഈ നടന വിസ്മയം- മമ്മൂട്ടിയെന്ന പ്രതിഭയ്ക്ക് മാത്രം സാധിക്കുന്നത്!