New OTT Releases: ഈ മാസം ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങൾ, വിശദ വിവരങ്ങളറിയാം
പ്രാവിൻകൂട് ഷാപ്പും ഈ മാസം ഒ.ടി.ടി റിലീസ് ആകും.
റിലീസ് ആയപ്പോൾ തിയേറ്ററിൽ പോയി കാണാൻ കഴിയാതെ വന്നവരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നാല് സിനിമകളാണ് ഈ മാസം ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നത്. തിയേറ്ററിൽ വലിയ വിജയം ആകാതെ പോയ പൈങ്കിളി, ബ്രോമാൻസ് എന്നീ ചിത്രങ്ങൾ ഒ.ടി.ടിയുടെ ഭാവി പരീക്ഷിക്കാനൊരുങ്ങുകയാണ്. പ്രാവിൻകൂട് ഷാപ്പും ഈ മാസം ഒ.ടി.ടി റിലീസ് ആകും. ബോളിവുഡ് ചിത്രം ഛാവയും റിലീസിനൊരുങ്ങുന്നു.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി മനോരമ മാക്സിലൂടെ പുറത്തെത്തും. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
വിക്കി കൗശൽ നായകനായി ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഛാവ'. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാ ഇപ്പോൾ തിയേറ്ററിൽ ഓടുന്നുണ്ട്. ഇന്ത്യയിൽ നിന്നു മാത്രം 600 കോടിയോളും രൂപ നേടിയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെ ഛാവ ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രിൽ 11 ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിന്‍കൂട് ഷാപ്പ്.' സോണി ലിവിലൂയെടാണ് പ്രാവിന്‍കൂട് ഷാപ്പ് ഓടിടിയിലെത്തുന്നത്. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അരുൺ ഡി. ജോസ് സംവിധാനം ചെയ്ത 'ബ്രോമാൻസ്' ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജിയോഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രിൽ മാസം ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.