Select Your Language

Notifications

webdunia
webdunia
webdunia
webdunia

അകലങ്ങളിലിരുന്ന് അവരൊന്നിച്ചു; ബാലുവും നീലുവും കുട്ടികളും വീണ്ടുമൊന്നിച്ചു!

അകലങ്ങളിലിരുന്ന് അവരൊന്നിച്ചു; ബാലുവും നീലുവും കുട്ടികളും വീണ്ടുമൊന്നിച്ചു!

അനു മുരളി

, വെള്ളി, 17 ഏപ്രില്‍ 2020 (11:04 IST)
മലയാളി പ്രേക്ഷകരുടെ ഇഷ്ടസീരിയൽ ആണ് ഉപ്പും മുളകും. കൊവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ എല്ലാ സിരിയലുകളും പോലെ ഫ്ലവേഴ്സും ഉപ്പും മുളകും നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് മുതിര്‍ന്നു ഫ്‌ളവേഴ്സ് ടിവി. അഭിനേതാക്കള്‍ പരസ്പരം കാണാതെ അകലങ്ങളില്‍ ഇരുന്ന് ഒരുമിച്ചു. ഇതുവഴി ഒരു പുതിയ എപ്പിസോഡും ഇവർ സമ്മാനിച്ചു.
 
സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തിയത്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും പാറുക്കുട്ടിയുമെല്ലാം വിവിധ ഇടങ്ങളിലാണ്. എന്നാല്‍ സ്‌ക്രീനില്‍ അവരെല്ലാം ഒരുമിച്ചെത്തി. കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ലോക്ക് ഡൗണിനെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് ഈ എപ്പിസോഡില്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടിയുടെ മുഖത്ത് ഞൊടിയിടയിൽ പ്രണയവും, ദുഃഖവും, ആശങ്കയും, ത്യാഗവും മിന്നിമാഞ്ഞു' - മനോഹരമായ പ്രണയരംഗം, സംവിധായകൻ പറയുന്നു