തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ അഞ്ചു ഭാഷകളായി റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന സിനിമയാണ് 'സ്‌പൈ'.ആക്ഷന്‍ എന്റര്‍ടെയ്നറില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നിഖില്‍ സിദ്ധാര്‍ത്ഥയാണ്.എഡിറ്റര്‍ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്നു.
ഇഡി എന്‍ട്രൈന്‍മെന്റിന്റെ ബാനറില്‍ കെ. രാജശേഖര്‍ റെഡ്ഡി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഒരു സ്‌പൈ ആയിട്ടാണ് അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
ഐശ്വര്യ മേനോന്‍,ആര്യന്‍ രാജേഷ്,സന്യ താക്കൂര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
ബോളിവുഡ് ഛായാഗ്രാഹകന്‍ കെയ്കോ നകഹാരയും ഹോളിവുഡ് ഡി.ഒ.പി. ജൂലിയന്‍ അമരു എസ്ട്രാഡയുമാണ് ക്യാമറ വിഭാഗം കൈകാര്യം ചെയ്യുന്നത്.