Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചേച്ചി, കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട് യുവാക്കള്‍ മെസേജ് അയച്ചെന്ന് നിമിഷ, ഇത്ര നല്ല സിനിമ വന്നിട്ടും അവര്‍ക്ക് കാര്യം മനസ്സിലായിട്ടില്ലെന്ന് താരം

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ആയപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നിരുന്നു

'ചേച്ചി, കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട് യുവാക്കള്‍ മെസേജ് അയച്ചെന്ന് നിമിഷ, ഇത്ര നല്ല സിനിമ വന്നിട്ടും അവര്‍ക്ക് കാര്യം മനസ്സിലായിട്ടില്ലെന്ന് താരം
, ശനി, 1 ഒക്‌ടോബര്‍ 2022 (08:41 IST)
ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയന്‍. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തില്‍ മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ഈ സിനിമ കണ്ട് നിരവധി നല്ല സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചെന്ന് നിമിഷ പറയുന്നു. എന്നാല്‍ ഒരു കൂട്ടം ആണുങ്ങള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട് തനിക്ക് അയച്ച മോശം സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ഇതേ കുറിച്ച് മനസ്സുതുറന്നത്. 
 
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ആയപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നിരുന്നു. പക്ഷേ അതിനിടയില്‍ ഒരു കൂട്ടം ആണുങ്ങള്‍ എനിക്ക് മെസേജ് അയച്ചിരുന്നത്, ചേച്ചി കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്നായിരുന്നു. എനിക്ക് അപ്പോള്‍ തോന്നിയത് ഇത്രയും നല്ല സിനിമ വന്നിട്ടും ഇവര്‍ക്ക് യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് മനസ്സിലായിട്ടില്ലേ എന്നായിരുന്നു. 
 
അവരുടെ വിചാരം എന്താണ്? ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞാന്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നാണോ? താന്‍ ഇത്തരം ശക്തമായ കഥാപാത്രങ്ങള്‍ ഇനിയും ചെയ്യുമെന്നും ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകള്‍ക്ക് പിന്നാലെ പോയി എനര്‍ജി പാഴാക്കില്ലെന്നും നിമിഷ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവനടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സൂചന