''ഓരോ സീനിലും നെഞ്ച് പൊട്ടുന്ന ഫീലാണ്’‘ - പേരൻപ് കണ്ട് കണ്ണ് നിറഞ്ഞ് നിമിഷ സജയൻ

Webdunia
ചൊവ്വ, 29 ജനുവരി 2019 (08:37 IST)
റാം സംവിധാനം ചെയ്ത പേരൻപിനെ കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളു. തനിയാവർത്തനത്തിനു ശേഷം ഇതാദ്യമാണ് ഇങ്ങനെ ഒരു സിനിമ എന്നാണ് എല്ലാവരും പറയുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ച് ചിത്രത്തിന്റെ പ്രീമിയർ ഷോ ഉണ്ടായിരുന്നു. നിവിൻ പോളി, കമൽ, സത്യൻ അന്തിക്കാട്, അനു സിതാര തുടങ്ങി നിരവധി പ്രമുഖർ ഷോ കാണാനെത്തിയിരുന്നു.
 
ഓരോ സീനിലും കണ്ടിരിക്കുന്നവരുടെ നെഞ്ചു പൊട്ടുന്ന ഫീലാണെന്നാണ് യുവനടി നിമിഷ സജയൻ പറഞ്ഞത്. ‘സിനിമ ഹാർട്ട്‌ടച്ചിംഗ് ആണ്. എല്ലാവരും മനോഹരമായി ചെയ്തിരിക്കുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധവും ആഴവും വ്യക്തമാക്കുന്ന സിനിമ. മമ്മൂക്കയായാലും മകളായി അഭിനയിച്ച കുട്ടിയായാലും അപാര അഭിനയം ആയിരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം’ - നിമിഷ സജയൻ പറഞ്ഞു.
 
‘എല്ലാം കൊണ്ടും ഇതാവണം സിനിമ’യെന്നാണ് അനു സിതാര പറഞ്ഞത്. മമ്മൂക്കയെ വെച്ച് തമിഴിൽ ഇങ്ങനെയൊരു സിനിമ വന്നതോർത്ത് നാം അഭിമാനിക്കണമെന്നും അനു സിതാര വ്യക്തമാക്കി.  
 
അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. തേനി ഈശ്വറാണ് ഛായാഗ്രഹണം. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments