ചെ ഗുവേര - ഒരു കാലഘട്ടത്തിന്റെ പ്രതിപുരുഷൻ
മരണം മുന്നിൽ കണ്ടപ്പോഴും ചെ ഗുവേരയുടെ കണ്ണുകൾ തിളങ്ങുകയായിരുന്നു!
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി വിപ്ലവ നേതാവ് ചെ ഗുവേരയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് നയൻ/10 'ബിഗിനിങ്ങ് ഫ്രം ദ എൻഡ്' അഥവാ ഒടുക്കത്തേതിൽ നിന്നും ഒരു തുടക്കം. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. രോഹൻ രാജിന്റെ സംവിധാനത്തിൽ കൊച്ചൂസ് എന്റർടെയന്ന്‌മെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചെഗുവേരയുടെ അവസാന നിമിഷങ്ങൾ പശ്ചാത്തലമാക്കിയാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഹരീഷ്, അജയ്, ആനന്ദ്, സജേഷ് എന്നിവരാണ് ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു ചേ. ഫാസിസ്റ്റ് ഭരണ കൂടത്തെ കടുത്ത ഗറില്ല പോരാട്ടം കൊണ്ട്ത കര്ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ, ചെഗുവേരയുടെ ആശയങ്ങളെ ലോകജനതയുടെ മനസ്സില് ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു ഇപ്പോഴും ലോകജനത നെഞ്ചേറ്റുന്നു.
"ഒരുവന് അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകൾ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന് ആയുധം ഏന്തുന്നതെന്ന്പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന് ആയുധം ഏന്തുന്നതെന്ന്" ചേ ഉറച്ച് വിശ്വസിച്ചു. മരണം കൺമുന്നിൽ കാണുമ്പോഴും,ബന്ധനസ്ഥനെങ്കിലും, 'ചെ'യുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒന്നു നോക്കിയപ്പോൾ സാർജന്റ് മരിയോ ടെറാന് എന്ന ബൊളീവിയൻ കൂലിപ്പടയാളിയുടെ കൈകൾ ഒന്നു വിറച്ചിരുന്നു. ഈ കഥ പറയുന്ന ഷോർട്ട് ഫിലിം ഉടൻ റിലീസ് ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.