Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗഡ്കരിയുടെ ജീവിതകഥ സിനിമയാക്കുന്നു, റിലീസ് ഈ ദിവസം

Gadkari a Marathi film based on the life of Nitin Gadkari

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (10:23 IST)
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതകഥ പറയുന്ന സിനിമ വരുന്നു. 'ഗഡ്കരി'എന്ന പേരിട്ടിരിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.അനുരാഗ് രാജൻ ബുസാരി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 27ന് പ്രദർശനത്തിന് എത്തും.ഗഡ്കരിയുടെ വേഷത്തിൽ ആരാണ് അഭിനയിക്കുന്നത് അറിയുവാൻ ആരാധകരും കാത്തിരിക്കുന്നു. 
 
 നേരത്തെ ടീസർ പുറത്തുവന്നിരുന്നു. 'ഈ രാജ്യം അതിന്റെ റോഡുകളുടെ പേരിലറിയപ്പെടുന്ന സമയം, ഞാനാണ് നിതിൻ ജയറാം ഗഡ്കരി എന്ന് സന്തോഷത്തോടെ പറയാനാകും,'എന്ന് പറഞ്ഞുകൊണ്ടാണ് ടീസർ തുടങ്ങിയത്.
 
പോസ്റ്റർ റിലീസ് ചെയ്ത ശേഷം തന്നെ നിരവധി ആളുകൾ വിളിച്ചിരുന്നുവെന്നും നിതിൻ ഗഡ്കരിയുടെ വേഷം ആരാണ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു എന്നും ആ ആകാംക്ഷ ഉടൻ അവസാനിക്കും എന്നും സംവിധായകൻ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ്‌ക്കൊപ്പം തൃഷയും,പാര്‍ഥ്വിയുടെ കുടുംബത്തെ കാണാം,ലിറിക്കല്‍ വീഡിയോ