Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വർഷം മാറ്റങ്ങളുടെ സമയമാണ്, നല്ല സിനിമകൾ സംഭവിക്കും: നിവിൻ പോളി

ഈ വർഷം മാറ്റങ്ങളുടെ സമയമാണ്, നല്ല സിനിമകൾ സംഭവിക്കും: നിവിൻ പോളി

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ജനുവരി 2025 (17:40 IST)
അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങൾക്ക് ശേഷം താൻ പൊതുപരിപാടികളിൽ അധികം പങ്കെടുക്കാറില്ലെന്ന് നടൻ നിവിൻ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം നൈറ്റിലാണ് നിവിൻ പോളി സംസാരിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാൻ ഒരു വേദി കിട്ടിയിരുന്നില്ലെന്നും ഈ വേദി അതിന് ഉപയോഗിക്കുന്നുവെന്നും നിവിൻ പറഞ്ഞു. നിവിനെതിരെ വ്യാജ ലൈംഗിക പരാതി ഉയർന്നു വന്നിരുന്നു.
 
'അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്‌നങ്ങൾക്ക് ശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലൻ ചേട്ടൻ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെ പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോൾ ഓടിവന്നതാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും. ആ പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു', എന്നാണ് നിവിൻ പറയുന്നത്. 
 
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിവിന്റെ പേരിലും ലൈംഗികാതിക്രമ കേസ് എത്തിയിരുന്നു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിയും മറ്റ് ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അന്വേഷണത്തിനൊടുവിൽ യുവതി പറഞ്ഞ ഡേറ്റിൽ നിവിൻ ഷൂട്ടിംഗിലാണെന്ന് കണ്ടെത്തുകയും നടന് ക്ലീൻ ചിറ്റ് ലഭിക്കുകയുമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി വാശി പിടിപ്പിച്ചു, വെല്ലുവിളി ഏറ്റെടുത്ത് സത്യൻ അന്തിക്കാട്; പിറന്നത് എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രം