Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി വാശി പിടിപ്പിച്ചു, വെല്ലുവിളി ഏറ്റെടുത്ത് സത്യൻ അന്തിക്കാട്; പിറന്നത് എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രം

മമ്മൂട്ടി വാശി പിടിപ്പിച്ചു, വെല്ലുവിളി ഏറ്റെടുത്ത് സത്യൻ അന്തിക്കാട്; പിറന്നത് എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രം

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ജനുവരി 2025 (13:56 IST)
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോംബോ ആണ് മോഹൻലാൽ-സത്യൻ അന്തിക്കാട്. മോഹൻലാലിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. വർഷങ്ങൾക്ക് ശേഷം ഇരുവരും 'ഹൃദയപൂർവ്വം' എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് സത്യൻ അന്തിക്കാട് മമ്മൂട്ടിയെ വെച്ച് ഒരുക്കിയത്. ഇപ്പോഴിതാ, മമ്മൂട്ടി വാശി പിടിച്ചപ്പോൾ ഉണ്ടായ ചിത്രമാണ് അർത്ഥമെന്ന് അദ്ദേഹം പറയുന്നു.
 
നാടോടിക്കാറ്റും വരവേൽപ്പും പോലെ ഒരു സിനിമ തനിക്കും വേണമെന്ന് മമ്മൂട്ടി പറഞ്ഞതിനെ തുടർന്നാണ് അർഥം സംഭവിക്കുന്നത്. തന്നെ വെച്ച് തങ്ങൾക്ക് ഒരു ഹിറ്റ് സിനിമ ഇല്ലെന്ന് മമ്മൂട്ടി സത്യൻ അന്തിക്കാടിനോട് പറഞ്ഞു. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടണം എന്ന് കരുതി തന്നെ ഉണ്ടാക്കിയ സിനിമയാണ് അർത്ഥമെന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടി വാശി പിടിപ്പിച്ചതിനെ തുടർന്നാണ് അർഥം ഉണ്ടായതെന്നാണ് സത്യൻ വ്യക്തമാക്കുന്നത്.
 
തനിക്ക് ഒരുപാട് ഹിറ്റുകൾ ഉണ്ടെന്നും തന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണെന്നും മമ്മൂട്ടി സത്യൻ അന്തിക്കാടിനോട് പറഞ്ഞു. അങ്ങനെ മനസ്സിൽ തോന്നിയ വെല്ലുവിളിയാണ് അർത്ഥമായി പരിണമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നില്‍ നിന്ന് വഴിവിട്ട ബന്ധമാണ് ആ സംവിധായകന്‍ ആഗ്രഹിച്ചത്, ഞാന്‍ പ്രതികരിച്ചു; നടി ഗീതയുടെ വാക്കുകള്‍