Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'നിതിന്‍ മോളി' ശരിക്കും നിവിന്‍ പോളിയോ?'വര്‍ഷങ്ങള്‍ക്കുശേഷം' ഡയലോഗുകളില്‍ സംശയം ഉണ്ടായിരുന്നുവെന്ന് നിവിന്‍ പോളി

Malayalee from India Malayalee from India Press Meet  Nivin Pauly About Nithin Molly varshangalkku shesham

കെ ആര്‍ അനൂപ്

, ബുധന്‍, 1 മെയ് 2024 (10:23 IST)
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. നിവിന്‍ പോളി അവതരിപ്പിച്ച നിതിന്‍ മോളി പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇത് നിവിന്‍ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടന്‍ വേഷമിട്ടത്. നിതിന്‍ മോളി യഥാര്‍ത്ഥ ജീവിതത്തിലെ നിവിന്‍ പോളി ആണോ എന്ന് പോലും ആളുകള്‍ വിചാരിച്ചു.ഈ കഥാപാത്രത്തിന്റെ പല ഡയലോഗുകളും നിവിനെ തന്നെ ട്രോളുന്ന രീതിയിലും നിവിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുന്നത് പോലെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലെ കഥാപാത്രം ചെയ്യുന്നുളള കാരണം എന്താണ് പറയുകയാണ് നിവിന്‍.
'ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എനിക്ക് നല്‍കിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു. ഈ ഡയലോഗുകളോട് എങ്ങനെ ജനം പെരുമാറുമെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ വിനീതിന്റെ ഉറപ്പ് ഞാന്‍ വാങ്ങിയിരുന്നു. എങ്കിലും ഷൂട്ടിംഗ് സമയത്തും ഞാന്‍ ഇത് വിനീതിനോട് വീണ്ടും ഇത് ചോദിച്ചു. അതും കൂടാതെ ഒന്നു രണ്ടുപേരെക്കൊണ്ടും ചോദിപ്പിച്ചു. എന്നാല്‍ എന്നെ വിശ്വസിക്കൂ, ആത്മവിശ്വാസത്തോടെ ഇരിക്കൂ എന്നാണ് വിനീത് പറഞ്ഞത്. അതിനാല്‍ ഞാന്‍ ആ ഡയലോഗുകളില്‍ വിശ്വസിച്ചു. വിനീതിനെ എനിക്ക് വിശ്വസമായിരുന്നു' - നിവിന്‍ പോളി പറഞ്ഞു.
 
വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലൂടെ മലയാളികള്‍ കണ്ട നിവിന്‍ പോളി ഷോയുടെ ബാക്കി 'മലയാളി ഫ്രം ഇന്ത്യ'യില്‍ കാണാം. മനസ്സുനിറച്ച് രണ്ടു മണിക്കൂര്‍ ആനന്ദകരമാക്കാം. തുടക്കത്തിലെ ചിരി പൊട്ടിച്ചിരിയാവുന്ന കാഴ്ച കാണാന്‍ ധൈര്യമായി ടിക്കറ്റ് എടുക്കാം മലയാളികള്‍ക്ക്. വലിയ പ്രതീക്ഷകളോടെയാണ് ഈ നിവിന്‍ പോളി ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്. പ്രമോയും ഗാനങ്ങളും ടീസറും എല്ലാം പ്രേക്ഷകരില്‍ ചിരി നിറച്ചു.ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വരുന്ന നിവിന്‍ പോളി കഥാപാത്രത്തെ കാണിച്ചുകൊണ്ടുള്ള ടീസറും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
നിവിന്‍ പോളിക്കൊപ്പം ധ്യാന്‍ ശ്രീനിവാസനെയും സിനിമയില്‍ കാണാം.
നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര, മഞ്ജു പിള്ള, സലിം കുമാര്‍ തുടങ്ങിയ താരങ്ങള്‍ നിവിന്‍ പോളിയെ കൂടാതെ സിനിമയിലുണ്ട്. 
 
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശേഷം ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫനാണ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പന്‍ നേട്ടം.... വിജയങ്ങള്‍ ഇല്ലാത്ത നിവിന്‍ പോളി,'മലയാളി ഫ്രം ഇന്ത്യ' അഡ്വാന്‍സ് ബുക്കിംഗിലൂടെ എത്ര നേടി