Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിനും പെപ്പെയും ഒന്നിക്കുന്നു, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം!

ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഇനി കൂട്ട് നിവിനും പെപ്പെയും!

നിവിനും പെപ്പെയും ഒന്നിക്കുന്നു, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം!
, വ്യാഴം, 3 മെയ് 2018 (08:36 IST)
മലയാളത്തിൽ ഏറെ നിരൂപ പ്രശംസ പിടിച്ചുപറ്റിയ അങ്കമാലി ഡയറീസ് എന്ന ഒറ്റചിത്രമെടുത്താൽ മതി ലിജോ ജൊസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ റേഞ്ച് മനസ്സിലാകാൻ. ആന്റണി വർഗീസിനെ നായകനാക്കിയതും ലിജോ തന്നെ. ഇപ്പോഴിതാ, ആന്റണി തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. 
 
ലിജോ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ബിഗ്ബജറ്റ് സിനിമയാണെന്നാണ് സൂചനകൾ. ചിത്രത്തിൽ ആന്റണിക്കൊപ്പം നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് നിവിനും പെപ്പെയും ഒന്നിക്കുന്നത്. 
 
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. നിവിന്‍ പോളിയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും പോത്തിലേത്. നിലവില്‍ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്‍. ഇതിനുശേഷമാകും പോത്തിലേക്ക് കടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്കിളിനെ മലര്‍ത്തിയടിക്കുമോ അരവിന്ദന്‍? തകര്‍പ്പന്‍ ബോക്സോഫീസ് പ്രകടനവുമായി വിനീത് ശ്രീനിവാസന്‍