Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിൻ അത്ര വലിയ പാവമൊന്നുമല്ല: തുറന്നടിച്ച് നടി

നിവിന്റെ ചിരി സത്യസന്ധമാണ്, പക്ഷേ...

നിവിൻ അത്ര വലിയ പാവമൊന്നുമല്ല: തുറന്നടിച്ച് നടി
, ശനി, 3 മാര്‍ച്ച് 2018 (14:13 IST)
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് നിവിൻ പോളിയുടേതായി ഇറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. മോഹൻലാൽ ഇത്തിക്കരപക്കിയായി എത്തുന്നുവെന്ന് വാർത്ത വന്നത് മുതൽ ആരാധകർ ആവേശത്തിലായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. 
 
തെന്നിന്ത്യൻ സുന്ദരി പ്രിയ ആനന്ദ് ആണ് ചിത്രത്തിൽ നായിക. അമല പോൾ ചെയ്യാനി‌രുന്ന കഥാപാത്രത്തെയാണ് പ്രിയ ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ചും നിവിന്‍ പോളിയെ കുറിച്ചും പ്രിയ തുറന്ന് പറഞ്ഞിരിക്കുകയാണ്.
 
മോഹന്‍ലാലിനും നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രിയ പറയുന്നു. നിവിന്റെ നേരം തൊട്ട് തനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. സിനിമയെ കുറിച്ച് മാത്രമല്ല നിവിന്‍ പോളിയെ കുറിച്ചും പ്രിയക്ക് ചിലത് പറയാനുണ്ട്. വളരെ സത്യസന്ധമായ ഒരു ചിരിയാണ് നിവിന്റേത്. എന്നാല്‍ അത് കണ്ടിട്ട് ആരും അദ്ദേഹം പാവമാണെന്നൊന്നും ചിന്തിക്കരുതെന്നാണ് പ്രിയ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് തീയ്യതി പോലും പുറത്തുവിട്ടില്ല, അതിനുമുന്നേ മമ്മൂട്ടി ചിത്രം സൂര്യ ‌ടിവി സ്വന്തമാക്കി!