Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജയ്ക്കെന്ത് ഹർത്താൽ, ഹർത്താലിനോട് നോ പറഞ്ഞ് സലിം കുമാറും!

രാജയ്ക്കെന്ത് ഹർത്താൽ, ഹർത്താലിനോട് നോ പറഞ്ഞ് സലിം കുമാറും!
, വ്യാഴം, 3 ജനുവരി 2019 (15:01 IST)
യുവതീ പ്രവേശം നടന്നതിൽ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹർത്താലൊന്നും നടൻ സലീം കുമാറിനെ ബാധിച്ച മട്ടില്ല. എത്ര വലിയ ഹർത്താൽ ആണെങ്കിലും മാനം ഇടിഞ്ഞു വീണാലും സിനിമയുടെ ഷൂട്ടിങ് മുടക്കാൻ കഴിയില്ലെന്ന ലൈനിലാണ് സലീം കുമാർ. 
 
ഹർത്താൽ ദിനത്തിൽ മമ്മൂട്ടി ചിത്രം മധുരരാജയുടെ ലൊക്കേഷനിലേക്കായിരുന്നു താരത്തിന്റെ യാത്ര. ഫെയ്സ്ബുക്കിലൂടെ താരം ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. ഹർത്താൽ ആണെങ്കിലും ഷൂട്ടിംഗ് മുടങ്ങാതെ നടക്കുംന്ന് സാരം.
 
ഹർത്താൽ ദിനത്തിൽ ഗുലാബിയോടോപ്പം മധുര രാജയുടെ ലൊക്കേഷനിലേയ്ക്കെന്ന് സലീം കുമാർ‌ കുറിച്ചു. എന്നാൽ വീണു കിട്ടിയ അവസരം മുതലാക്കിയത് ട്രോളൻമാരായിരുന്നു. അവർ അത് ആഘോഷിച്ചു, സലീം കുമാറിന് അഭിവാദ്യങ്ങളും അർപ്പിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീടൂ വെളിപ്പെടുത്തലിൽ പലരും പ്രശംസിച്ചു, എന്നാൽ അവർ മാത്രം വിമർശിച്ചു: ചിന്മയി