Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി നയൻ‌താരയ്ക്കൊപ്പം അഭിനയിക്കില്ല? ഞെട്ടിക്കുന്ന തീരുമാനവുമായി ശിവകാർത്തികേയൻ!

ഇനി നയൻ‌താരയ്ക്കൊപ്പം അഭിനയിക്കില്ല? ഞെട്ടിക്കുന്ന തീരുമാനവുമായി ശിവകാർത്തികേയൻ!
, ബുധന്‍, 29 മെയ് 2019 (15:30 IST)
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയന്‍താര. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനു എന്തുകൊണ്ടും അനുയോജ്യയായ താരം. സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയൻ അടുത്തിടെ തിരഞ്ഞെടുത്തതെല്ലാം. നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ മിക്ക സിനിമകളും തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 
 
ശിവ കാർത്തികേയനൊപ്പമുള്ള മിസ്റ്റർ ലോക്കൽ ആണ് നയൻസിന്റേതായി തിയെറ്ററുകളിൽ ഓടുന്ന പുതിയ ചിത്രം. അതേസമയം, ഇനി നയന്‍സിനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ശിവകാര്‍ത്തികേയൻ. പരാജയഭീതിയെത്തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുത്തതത്രേ. 
 
തമിഴ് മാധ്യമങ്ങളാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടത്. ഇനി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന നിലപാടിലാണ് ശിവകാര്‍ത്തികേയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. താരത്തിന്റെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിക്കാനായി മാത്രം എന്ത് കാര്യമാണ് നടന്നതെന്നാണ് ആരാധകരുടെ ചോദ്യം. 
 
നയസിനൊപ്പം അഭിനയിച്ച വേലൈക്കാരൻ, മിസ്റ്റർ ലോക്കൽ എന്നീ രണ്ട് ചിത്രങ്ങൾക്കും വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. രണ്ട് ചിത്രത്തിന്റേയും പരാജയത്തിനു കാരണം നയൻ എന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. നയൻസിനൊപ്പം സിനിമ ചെയ്താൽ വിജയിക്കില്ലെന്ന് കരുതിയാണോ ശിവ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. 
 
അതേസമയം, തന്റെ സിനിമകളുടെ പരാജയ ഭാരം നായികയിലേക്ക് മാറ്റിവെക്കുന്ന തരത്തിലുള്ള മണ്ടന്‍ തീരുമാനങ്ങളൊന്നും ശിവകാര്‍ത്തികേയന്‍ കൈക്കൊള്ളില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇയാളിതെന്ത് ഭാവിച്ചാണ്? മാസ് ലുക്കിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദന്റെ ജാവയിൽ മെഗാസ്റ്റാർ!