Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

റിയൽ സെക്സ് രംഗങ്ങള്‍ വേണം, മദ്യം നല്‍കി വദന രതി രംഗങ്ങള്‍ ചിത്രീകരിച്ചു; കെചിച്ചെ വിവാദത്തില്‍

കാൻ ഫിലിം ഫെസ്റ്റിവൽ
, ചൊവ്വ, 28 മെയ് 2019 (15:57 IST)
കാൻ ഫിലിം ഫെസ്റ്റിവൽ ഏറെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് അബ്ദെല്ലത്തിഫ് കെചിച്ചെ. ‘മെക്കൌവ്ബ്, മൈ ലവ്: ഇന്റർമീസ്സോ’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ നിരൂപക പ്രശംസ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹത്തെ ഫെസ്റ്റിവലിലുള്ളവരെല്ലാം വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
 
എന്നാൽ, ഇപ്പോൾ അദ്ദേഹത്തിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നു വരുന്നത്. സിനിമയിലെ വദന രതി  രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി അഭിനേതാക്കളിൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നതായി  ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭിനേതാക്കൾക്ക് താല്പര്യമില്ലാത്ത സെക്സ് രംഗങ്ങളിൽ പോലും അവരെ നിർബന്ധിപ്പിച്ചാണ് കെചിച്ചെ അഭിനയിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.  
 
webdunia
യാഥാർത്ഥത്തിൽ ഉള്ള സെക്സ് രംഗങ്ങളായിരുന്നു സംവിധായകന് ആവശ്യം. എന്നാൽ താരങ്ങളുടെ വിസ്സമ്മതം വലിയ വിലങ്ങു തടിയായപ്പോൾ തുടർച്ചയായുള്ള നിർബന്ധവും അധിക സമയ ജോലിയും കൂടാതെ താരങ്ങൾക്ക് മദ്യം നൽകിയും അദ്ദേഹം തനിക്ക് ആവശ്യമുള്ള രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു എന്നു ഫ്രെഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ആഴക്കടലിലെ കാഴ്ചകൾ കാണാനും ഊബറിൽ പോകാം, ഊബർ സബ്മറൈൻ റെഡി !