Webdunia - Bharat's app for daily news and videos

Install App

ഇനി പ്രണവിനെ കുറിച്ച് സംസാരിക്കില്ല, പക്വത കാണിക്കണം; ഗായത്രി സുരേഷ്

നിഹാരിക കെ.എസ്
ബുധന്‍, 26 ഫെബ്രുവരി 2025 (12:47 IST)
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ട്രോളുകളില്‍ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ അഭിമുഖങ്ങള്‍ എല്ലാം ട്രോളുകള്‍ ആവാറുണ്ട്. പ്രണവിനെ വിവാഹം കഴിക്കാൻ പറ്റിയ ആള് എന്നൊക്കെയായിരുന്നു കൂടുതലും. തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
 
എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്. നമ്മള്‍ ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല.
 
ഇനി ഞാന്‍ എന്നില്‍ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് ഗായത്രി പറയുന്നത്. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും ഗായത്രി പറയുന്നുണ്ട്. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷെ ഇപ്പോള്‍ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വര്‍ക്കൗട്ട് ആകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും. കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയത്. അത് കൊണ്ടല്ല കല്യാണം കഴിക്കാത്തത്. പറ്റിയ ആള്‍ക്കായുള്ള കാത്തിരിപ്പാണ്. കുറച്ച് പൊസസീവ് ആകുന്നതൊക്കെ എനിക്കിഷ്ടമാണ്. ഇപ്പോള്‍ എനിക്ക് 32 വയസാണ്. ചിലപ്പോള്‍ 40 വയസിലായിരിക്കും ശരിയായ ആള്‍ വരുന്നത്. നല്ലൊരു കൂട്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments