Webdunia - Bharat's app for daily news and videos

Install App

62കാരനായ ഗോവിന്ദയ്ക്ക് 30കാരിയായ നടിയുമായി പ്രണയം, 37 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2025 (12:27 IST)
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗോവിന്ദ. ഡാന്‍സ് നമ്പറുകളിലൂടെ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടാന്‍ ഗോവിന്ദയ്ക്കായിരുന്നു. ഒരുക്കാലത്ത് ബോളിവുഡില്‍ സ്ഥിരം ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരുന്ന താരമായിരുന്നെങ്കിലും നിലവില്‍ ബോളിവുഡില്‍ താരം സജീവമല്ല. ഇപ്പോഴിതാ 62കാരനായ ഗോവിന്ദ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ വിവാഹമോചനവാര്‍ത്തയുമായി ബന്ധപ്പെട്ടാണ്. 30കാരിയായ നടിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് താരം 37 വര്‍ഷത്തെ തന്റെ വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നത്.
 
ഗോവിന്ദയുടെ വിവാഹമോചന വാര്‍ത്തകളേക്കാള്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ യുവനടിയുമായുള്ള ബന്ധത്തെ പറ്റിയാണ്. 32 വയസ് പ്രായവ്യത്യാസമാണ് ഇരുവര്‍ക്കും ഇടയിലുള്ളത്. മറാത്തി സിനിമയില്‍ സജീവമായിട്ടുള്ള നടിയുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനിടെ ഭാര്യയായ സുനിതയുമായി വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കിലാണെന്നും ഭാര്യ സുനിത വിവാഹമോചന നോട്ടീസ് അയച്ചതായും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 നാല് വര്‍ഷക്കാലത്തെ പ്രണയത്തിന് ശേഷം 1987ലാണ് ഗോവിന്ദ വിവാഹിതനായത്. ഈ ബന്ധത്തില്‍ 3 മക്കളുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗോവിന്ദയും സുനിതയും ഒന്നിച്ചല്ല താമസിക്കുന്നത്. ഡിവോഴ്‌സ് നോട്ടീസ് അയച്ച് കുറച്ച് നാളുകളായെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതേസമയം വിവാഹമോചനത്തെ പറ്റിയും യുവനടിയുമായുള്ള അടുപ്പത്തെ പറ്റിയും ഗോവിന്ദ പ്രതികരിച്ചിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക്

'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും': സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അന്‍വര്‍

അടുത്ത ലേഖനം
Show comments