Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു!

ഔട്ട്സ്റ്റാൻഡിങ്ങ് പെർഫോമസ് സമ്മാനിച്ച് അപ്പുവും മാത്തനും!

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു!
, ശനി, 10 ഫെബ്രുവരി 2018 (09:36 IST)
നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് 2018 പ്രഖാപിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളെ ആദരിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കൂടിച്ചേരലും, ആഘോഷവും ആണ് നാഫാ . ഭാഷയ്ക്ക് അതീതമായി അമേരിക്കയില്‍ നടന്നു വരുന്ന ഏക അവര്‍ഡ് ആണിത്. 
 
ബെസ്റ്റ് ആക്ടര്‍ പോപ്പുലര്‍ – ദുല്‍ഖര്‍ സല്‍മാന്‍
ബെസ്റ്റ് ആക്ടര്‍ ക്രിട്ടിക്ക് – ഫഹദ് ഫാസില്‍
ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് – ടൊവീനോ തോമസ്
സപ്പോര്‍ട്ടിംഗ് ആക്ടര്‍ – അലെന്‍സിയര്‍
സ്‌പെഷ്യല്‍ ജൂറി – നീരജ് മാധവ്
ബെസ്റ്റ് ആക്ട്രസ് ക്രിട്ടിക്ക് – പാര്‍വതി
ബെസ്റ്റ് ആക്ട്രസ് പോപ്പുലര്‍ – മഞ്ജു വാര്യര്‍
ഡെബ്യു ഡയറക്ടര്‍ – സൗബിന്‍ സാഹിര്‍
മികച്ച സിനിമ – തൊണ്ടിമുതലും ദൃക്‌സാക്ഷിയും
സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഫിലിം – ഉദാഹരണം സുജാത
ബെസ്റ്റ് ക്യാമറ – മധു നീലകണ്ഠന്‍
ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് – ഐശ്വര്യ ലക്ഷ്മി
പോപ്പുലര്‍ ഫിലിം – മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
സെക്കന്‍ഡ് ബെസ്റ്റ് ഫിലിം – മായാനദി (ആഷിഖ് അബു)
ബെസ്റ്റ് ക്യാരക്ടര്‍ ആക്ട്രസ് - സുരഭി ലക്ഷ്മി
ബെസ്റ്റ് കൊമേഡിയന്‍ – ഹരീഷ് കാണാരന്‍
ബെസ്റ്റ് സിംഗര്‍ മെയില്‍ – വിജയ് യേശുദാസ്
ബെസ്റ്റ് സിംഗര്‍ ഫീമെയില്‍ – സിത്താര കൃഷ്ണകുമാര്‍
ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ട്രസ് – ശാന്തികൃഷ്ണ
നാഫാ സ്‌പെഷ്യല്‍ റെസ്പക്ട് – ബാലചന്ദ്ര മേനോന്‍
ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ – ഗോപി സുന്ദര്‍
ബെസ്റ്റ് വില്ലന്‍ – ജോജു ജോര്‍ജ്ജ്
ബെസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ -സുരാജ് വെഞ്ഞാറമ്മൂട്
ജനപ്രീയ താരം – കുഞ്ചാക്കോ ബോബന്‍
 
2018 ഫെബ്രുവരി 9-നു കൊച്ചിയിലെ അവന്യൂ റീജന്റില്‍ നടന്ന പത്ര സമ്മേളനത്തിലാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. നാഫയുടെ ഡോക്ടര്‍ പ്രതിനിധികളായ ഫ്രീമു വര്‍ഗീസ്, സിജോ വടക്കന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം ജൂണ്‍ 30 നും, ജൂലൈ ഒന്നിനും ന്യൂയോര്‍ക്കിലും ടോറോന്റോയിലുമായി അവാര്‍ഡ് നിശ അരങ്ങേറും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂനിയർ ആർട്ടിസ്റ്റിനെ നായികയാക്കിയ‌പ്പോൾ ഒമറിന് തെറ്റിയില്ല, വൈറലാകുന്ന പാട്ട്