Webdunia - Bharat's app for daily news and videos

Install App

മരിച്ചിട്ടില്ല, സിനിമ പരാജയപ്പെട്ടതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ്കുമാര്‍

കെ ആര്‍ അനൂപ്
ശനി, 3 ഓഗസ്റ്റ് 2024 (22:22 IST)
സിനിമകള്‍ ഓരോന്നായി പരാജയപ്പെടുമ്പോള്‍ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് നടന്‍ അക്ഷയ് കുമാര്‍. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം.ഞാന്‍ മരിച്ചിട്ടില്ല ഇവിടെ തന്നെയുണ്ട്, പൂര്‍വാധികം ശക്തിയോടെ ജോലി ചെയ്തുകൊണ്ടിരിക്കുമെന്നാണ് നടന്‍ പറഞ്ഞത്. ചിത്രങ്ങള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്ക് അനുശോചന സന്ദേശങ്ങളാണ് വരുന്നത് എന്ന് അക്ഷയ് കുമാര്‍ പറയുന്നു. താന്‍ അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തന്നെ തേടി സിനിമകള്‍ വരുന്നിടത്തോളം കാലം ജോലി ചെയ്യുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
അക്ഷയ് കുമാറിന്റെ പുതിയ സിനിമയായ 'ഖേല്‍ ഖേല്‍ മേം' ന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നുണ്ട്. എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും. ഞാന്‍ മരിച്ച് കഴിഞ്ഞ് അയയ്ക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ 'അക്ഷയ് കുമാര്‍ തിരിച്ചുവരും' എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയത് എന്ന് ചോദിച്ചു. കഠിനാധ്വാനം ചെയ്യുന്നതിലാണ്  ശ്രദ്ധ. ഞാന്‍ ഇവിടെയുണ്ട്. എന്റെ ജോലി തുടരും. ആളുകള്‍ എന്ത് പറഞ്ഞാലും ഞാന്‍ എപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാന്‍ സമ്പാദിക്കുന്നു. ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല',- അക്ഷയ് കുമാര്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി, ഇന്‍ഫോസിസ് സ്ഥാപകന്റെ പരാമര്‍ശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം: 19കാരന്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments