Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് ഉരുൾപൊട്ടൽ: മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു

Landslide,Wayanad

അഭിറാം മനോഹർ

, ചൊവ്വ, 30 ജൂലൈ 2024 (11:01 IST)
Landslide,Wayanad
നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളിലായി പത്തൊമ്പതോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരഭാഗങ്ങളും ഒഴുകിയെത്തിയതായി നാട്ടുകാര്‍ പറയുന്നു. ഒരു കുട്ടിയുടേതുള്‍പ്പടെ 6 പേരുടെ മൃതദേഹങ്ങള്‍ രാവിലെ തന്നെ കണ്ടെടുത്തിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്നതാണ് ഈ മൃതദേഹങ്ങളെന്നാണ് നിഗമനം. വയനാട്ടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തുകല്‍.
 
 ചാലിയാര്‍ പുഴയിലൂടെയാണ് മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിയിരിക്കുന്നത്. വെള്ളിലമ്പാറ കോളനിയില്‍ നിന്നാണ് 3 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭൂതാനം മച്ചിക്കൈയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട്ട് നിന്ന് മൃതദേഹഭാഗം ലഭിച്ചു. കൂനിപ്പാറയില്‍ 3 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും