Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ താല്പര്യമില്ല,പകരം 3വീടുകള്‍ വെച്ച് നല്‍കും:അഖില്‍ മാരാര്‍

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ താല്പര്യമില്ല,പകരം 3വീടുകള്‍ വെച്ച് നല്‍കും:അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

, വെള്ളി, 2 ഓഗസ്റ്റ് 2024 (20:15 IST)
വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് നേരിട്ട് സഹായം എത്തിക്കാന്‍ ബിഗ് ബോസ് താരം അഖില്‍ മാരാര്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്പര്യമില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി. പണം കൊടുക്കില്ല പകരം ദുരിതത്തില്‍ പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാം. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് തന്നെ വീടൊരുക്കാന്‍ തയ്യാറാണെന്നും അഖില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ സഹായങ്ങളുടെ വിവരങ്ങളും അഖില്‍ പങ്കുവെച്ചു.
 
അഖില്‍ മാരാരുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
 
പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്...
 
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ എനിക്ക് താല്പര്യമില്ല.. പകരം 3വീടുകള്‍ വെച്ച് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ് അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത് വസ്തു വിട്ട് നല്‍കാന്‍ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്..
 
സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം...
അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ചു നല്‍കാം....
 
ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്ക് വെച്ചു... അര്‍ഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം...
 
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കര്‍മമാണ് എന്റെ നേട്ടം.. ഈശ്വരന്‍ മാത്രം അറിഞ്ഞാല്‍ മതി..
 
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്.. അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്‍കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു...
 
NB :കഴിഞ്ഞ 4ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത് ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല.. ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്...
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉര്‍വശിയുടെ 'ഉള്ളൊഴുക്ക്' തിയേറ്ററില്‍ വിജയമായിരുന്നോ ?