Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് നടിമാര്‍ക്ക് ഭീഷണിയായി വളര്‍ന്ന് മഞ്ജു വാര്യര്‍ ! പണി കിട്ടാനിരിക്കുന്നത് ഈ നടിമാര്‍ക്കോ?

Manju Warrier has grown up to be a threat to Tamil actresses! Are these actresses going to get work

കെ ആര്‍ അനൂപ്

, വെള്ളി, 2 ഓഗസ്റ്റ് 2024 (08:39 IST)
മലയാളത്തില്‍ ലേഡിസൂപ്പര്‍സ്റ്റാറായ മഞ്ജുവാര്യര്‍ ഇപ്പോള്‍ തമിഴകത്ത് സജീവമാകുകയാണ്. നായിക പ്രാധാന്യമുള്ള സിനിമകളാണ് നടി തെരഞ്ഞെടുക്കുന്നത്.നയന്‍താര, തൃഷ കൃഷ്ണന്‍ പോലുള്ള മുന്‍നിര നടിമാര്‍ക്ക് പോലും സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ സൈഡ് റോളുകള്‍ ലഭിക്കുന്ന കാലത്താണ് മഞ്ജുവിന്റെ മുന്നേറ്റം.അജിത്ത്, രജിനികാന്ത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയ കോളിവുഡിലെ പ്രധാന താരങ്ങളുടെ കൂടെയെല്ലാം മഞ്ജു അഭിനയിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സിനിമകളും നടിക്ക് അഭിനയ സാധ്യതയുള്ളത് ആണെന്നാണ് പറയപ്പെടുന്നത്.
 
വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ തമിഴകത്ത് എത്തി സൂപ്പര്‍ താര നടിമാര്‍ക്കും മേലെ ഉയര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യര്‍.മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ നയന്‍താരയ്ക്കും തൃഷയ്ക്കും മഞ്ജു കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സാധാരണ തമിഴ് സിനിമകളില്‍ നായിക പ്രാധാന്യമുള്ള കഥകള്‍ കുറവായിരിക്കും. നായകനെ പിന്തുടരുന്ന നായികമാര്‍ക്ക് അധികം പ്രാധാന്യം ലഭിക്കുകയുമില്ല.
 
ധനുഷിന്റെ അസുരന്‍ എന്ന സിനിമയിലൂടെ മഞ്ജു കോളിവുഡില്‍ അരങ്ങേറിയത്.രജിനികാന്തിന്റെ ഭാര്യയായും നടി അഭിനയിച്ചു കഴിഞ്ഞു. അജിത്തിന്റെ തുനിവില്‍ ആക്ഷന്‍ രംഗങ്ങളിലും നടി തിളങ്ങി.വേട്ടയന് പുറമെ രണ്ട് തമിഴ് സിനിമകള്‍ കൂടി നടിയുടെതായി ഒരുങ്ങുന്നുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം ഇത്തിരി കുറച്ചിട്ടുണ്ട് ! പുത്തന്‍ ലുക്കില്‍ നടന്‍ ഗണപതി