ഉണ്ണിമുകുന്ദന്റെ മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. നിവിന്‍ പോളി നായകനായി എത്തുന്ന 'എന്‍പി42' സെറ്റില്‍ ഉണ്ണി മുകുന്ദനും സുഹൃത്തുക്കളും എത്തി. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ മുഴുവന്‍ ടീമിനും ഉണ്ണി ആശംസകളും നേര്‍ന്നു. ചെറിയ വേഷത്തില്‍ നിവിന്‍ പോളി ചിത്രത്തില്‍ നടനും ഉണ്ടാകുമോ എന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരനിര നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ട്.
2019 ലാണ് മിഖായേല്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ പ്രധാന്യമുള്ള സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.