Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

വന്‍ വിജയമായി 'നുണക്കുഴി', ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

'Nunakuzhi' is a huge success

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (18:59 IST)
ബേസില്‍ ജോസഫിന്റെ പ്രദര്‍ശനം തുടരുന്ന സിനിമയാണ് നുണക്കുഴി. ചിത്രം വിജയ ട്രാക്കില്‍.1.11 കോടി രൂപയുടെ വരുമാനമാണ് ഇന്നലെ മാത്രം നേടിയത്.ചിത്രം ഇതുവരെ നേടിയ ഔദ്യോഗിക കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 
 
നാലുദിവസത്തെ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറപ്പെട്ടു. നുണക്കുഴി നാലു ദിവസം കൊണ്ട് നേടിയത് 12 കോടി രൂപയാണ്.
 
 റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 1.65 കോടി നേടി. മൂന്നാം ദിവസത്തില്‍ എത്തിയപ്പോള്‍ 0.75 കോടി രൂപ നേടാനേ ആയുള്ളൂ.
 
സരിഗമ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.
 
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാക്ടയെ തകർത്തതിന് പിന്നിലും അവർ തന്നെ, സിനിമയിലെ എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്നത് പവർ ഗ്രൂപ്പ്: തുറന്നടിച്ച് വിനയൻ