കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്നും സുഹൃത്തുക്കളില്‍ ചിലര്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും നടി ഗ്രേസ് ആന്റണി. തനിക്ക് അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല, ഓഡിഷന് വഴിയാണ് ആദ്യ സിനിമയിലേക്ക് താന്‍ എത്തിയത്. ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളില്‍ അവസരം ലഭിച്ചത്. തുടക്കത്തില്‍ വലിയ പ്രതിഫലം കിട്ടിയില്ല, അത് ചോദിക്കാനുള്ള അവകാശവും ഇല്ലായിരുന്നു.
കഴിവ് തെളിയിച്ചതിനുശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാന്‍ സാധിച്ചതെന്നും ഗ്രേസ് ആന്റണി പറഞ്ഞു. ഏത് ജോലിയിലാണെങ്കിലും കഷ്ടപ്പാടിന്റെ ഒരു കാലമുണ്ടെന്നും അത് കഴിയുമ്പോള്‍ നല്ല രീതിയില്‍ പരിഗണന ലഭിക്കുമെന്നും നടി പറഞ്ഞു.