Publish Date: Sat, 19 Jan 2019 (15:35 IST)
Updated Date: Sat, 19 Jan 2019 (15:39 IST)
പലതരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മോഹൻലാലിന്റെ ഒടിയൻ മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി നേടിയെടുത്തിരുന്നു. മുപ്പത് ദിവസംകൊണ്ട് 100 കോടി ക്ലബിൽ ചിത്രം ഇടം നേയെന്ന വാർത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ തന്നെയാണ് പുറത്തുവിട്ടത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അതിനും മുകളിലാണ്. 36 ദിവസം മാത്രം പിന്നിടുമ്പോള്‍ 173 കോടി രൂപയുടെ ബിസിനസ് നേട്ടമാണ് ആ ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. അതായത് 200 കോടിയിലേക്കെത്താൻ ഇനി വെറും ദിവസങ്ങൾ മാത്രം.
ഇപ്പോഴും 50 ലധികം തിയേറ്ററുകളില്‍ ഒടിയന്‍ നിറഞ്ഞ സദസിൽ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു .ഒടിയന്‍റെ ആദ്യദിവസത്തെ കളക്ഷന്‍ (വേള്‍ഡ് വൈഡ്) മാത്രം 32.14 കോടി രൂപയാണ്. റിലീസിന് മുമ്പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ്സ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.