'ആരാധകരുടെ കാത്തിരിപ്പ് വെറുതേയാകില്ല, മരണമാസ് ക്ലൈമാക്‌സുമായി ഒടിയൻ'
'ആരാധകരുടെ കാത്തിരിപ്പ് വെറുതേയാകില്ല, മരണമാസ് ക്ലൈമാക്‌സുമായി ഒടിയൻ'
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മോഹൻലാൽ , മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ചിത്രം ഈ മാസം 14നാണ് റിലീസിനെത്തുക.
റിലീസിംഗ് തിയതി അടുക്കും തോറും ആരാധകരുടെ ആകാംഷയും പ്രതീക്ഷകളും വാനോളം ഉയരുകയാണ്. ഇപ്പോഴിതാ ഒടിയന്റെ ക്ലൈമാക്‌സ് ആരാധകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ സാം സി എസ്.
'മരണ മാസ്സ് ക്ലൈമാക്‌സ് ആണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നത്. ആ ക്ലൈമാക്‌സിനു സംഗീതം ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും ഒടിയന്റേത്'- വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം സി എസ് പറഞ്ഞു
തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കിലൂടെയാണ് സാം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സാം സി എസ് ഒരുക്കിയ ഒടിയന്‍ തീം മ്യൂസിക് ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു.