വീണ്ടും റെക്കോർഡ്, ഒടിയന്റെ ഒടിവിദ്യകൾ കാണാനിരിക്കുന്നതേ ഉള്ളൂ
വീണ്ടും റെക്കോർഡ്, ഒടിയന്റെ ഒടിവിദ്യകൾ കാണാനിരിക്കുന്നതേ ഉള്ളൂ
പ്രേക്ഷകരെല്ലാം ഒടിയന്റെ ഒടിവിദ്യകൾക്കായി കാത്തിരിക്കുകയാണ്. ചിത്രം റിലീസിന് എത്തും മുമ്പേ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. ഡിസംബർ പതിനാലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഗല്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു മലയാള ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകള്‍ക്കു മുമ്പ് ആരംഭിക്കുന്നത്.
ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകള്‍ക്കകം റെക്കോഡ് അഡ്വാന്‍സ് ബുക്കിംഗാണ് നടന്നത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഒടിയന്‍ റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന വേള്‍ഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക് പേജിലൂടെ അറിയിച്ചു.
ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതും വൻ വാർത്തയായിരുന്നു. റിലീസിന് മുമ്പേ റെക്കൊർഡുകൾ വാരിക്കൂട്ടുകയാണ് ചിത്രം.