Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പുഴയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്, ഒടിയന്റെ ചിത്രീകരണം കണ്ട് ഞെട്ടി ആരാധകര്‍!

മായയോ മന്ത്രമോ ഇല്ല, ഡ്യൂപ്പിനെ ഇറക്കിയതുമില്ല! ആരും ഞെട്ടുന്ന രംഗത്തിന് പിന്നില്‍...

ആ പുഴയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്, ഒടിയന്റെ ചിത്രീകരണം കണ്ട് ഞെട്ടി ആരാധകര്‍!
, ചൊവ്വ, 20 മാര്‍ച്ച് 2018 (07:46 IST)
വലിയ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു കൊണ്ട് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ഒടിയനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മുതല്‍ അണിയറ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.  
 
മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ എത്തുന്നത്.  ഇപ്പോഴിതാ, ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. 
 
ഒടിയന്‍ മാണിക്യത്തിന്റെ നാടായ തേങ്കുറിശി‌യില്‍ ഒരു പുഴയുണ്ട്, തേങ്കുറിശി പുഴ. എല്ലാത്തിനും സാക്ഷിയായ പുഴ. അടിയൊഴുക്കും കുത്തൊഴുക്കുമുള്ള, മഴക്കാലത്ത് സംഹാരരൂപിണിയായി ഉറഞ്ഞാടുന്ന തേങ്കുറിശി പുഴയ്ക്ക് ഏറ്റവും പ്രിയം ഒടിയനോടാണ്. പലസമയത്തും ഒടിയന്‍ മാണിക്യന്റെ ഒളിവ് സങ്കേതം കൂടിയാണ് ഈ പുഴ. 
 
ഒടിയന്‍ തേങ്കുറിശി പുഴ കുറുകെ നീന്തിക്കയറി ഷൂഡല്‍ പ്രഭുവായ രാവുണ്ണിയുടെ തറവാട്ടിലേക്ക് കയറി വരുന്ന ഒരു രംഗമുണ്ട്. ഇത് ചിത്രീകരിച്ചത് ഡ്യൂപ്പില്ലാതെയാണ് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. പുഴയുടെ മുകള്‍ ഭാഗത്ത്  ഓളങ്ങള്‍ ഒന്നുമുണ്ടാക്കാതെ ഒടിയന്‍ മാണിക്യം മുങ്ങാംകുഴി ഇട്ട് നീന്തി വരുന്ന രംഗമാണ് ചിത്രീകരിച്ചത്.  
 
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ’ഒടിയന്‍’ മാറുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്. 
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടില്‍. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍.  
 
പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്.
 
ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ‘ഒടിയ’ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കാലാ’ - മമ്മൂട്ടി വേണ്ടെന്നുവച്ച ചിത്രം!