Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബിഗ് ബോസില്‍ വരാന്‍ എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല'; വിവാദങ്ങളില്‍ പ്രതികരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വിജയിയായ അഖില്‍ മാരാറാണ് കാസ്റ്റിങ് കൗച്ച് ആരോപണം ആദ്യം ഉന്നയിച്ചത്

Omar Lulu about Casting Couch Bigg Boss Malayalam

രേണുക വേണു

, തിങ്കള്‍, 6 മെയ് 2024 (10:50 IST)
ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ബിഗ് ബോസിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഒമര്‍ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ഥി കൂടിയായിരുന്നു ഒമര്‍ ലുലു. 
 
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വിജയിയായ അഖില്‍ മാരാറാണ് കാസ്റ്റിങ് കൗച്ച് ആരോപണം ആദ്യം ഉന്നയിച്ചത്. ബിഗ് ബോസിലേക്ക് അവസരം ലഭിക്കാനായി പെണ്‍കുട്ടികളെ കാസ്റ്റിങ് കൗച്ചിനു ഇരയാക്കുന്നുണ്ടെന്ന ആരോപണം പിന്നീട് പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഇതേ കുറിച്ച് പ്രതികരിക്കാനായി മാധ്യമങ്ങള്‍ അടക്കം പലരും തന്നെ സമീപിച്ചെന്ന് ഒമര്‍ ലുലു പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by OMAR LULU (@omar_lulu_)

' കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന കാര്യമൊന്നും എനിക്കറിയില്ല. അഖില്‍ പറഞ്ഞപ്പോഴാണ് എന്റെ ശ്രദ്ധയില്‍ ഇത് വരുന്നത്. എന്നെ അവര്‍ സീസണ്‍ 2 മുതല്‍ ബിഗ് ബോസിലേക്ക് വിളിക്കുന്നുണ്ട്. സീസണ്‍ ഫൈവിലാണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ വേണ്ടി പോയതാണ്. പക്ഷേ അതിന്റെ ഉള്ളില്‍ എത്തിയപ്പോള്‍ മനസ്സിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ലെന്ന്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചോദിച്ചാല്‍ എനിക്ക് ആരുടെ കൂടെയും കിടന്നൊന്നും കൊടുക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് അതേ കുറിച്ച് അറിയില്ല. എന്തെങ്കിലും അഖിലിന് കൃത്യമായി അറിയാമെങ്കില്‍ അത് ഓപ്പണ്‍ ആയി പറയുക. ആരൊക്കെ ആണ് എന്തൊക്കെ ആണ് എന്നൊക്കെ. ഇല്ലെങ്കില്‍ അത് കുറേ പേരെ ബാധിക്കും,' ഒമര്‍ ലുലു പറഞ്ഞു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Perumani Movie Video Song: ഇത് ഗോപി സുന്ദറിന്റെ തിരിച്ചുവരവോ ?'പെരുമാനി'ലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, വീഡിയോ