Webdunia - Bharat's app for daily news and videos

Install App

ഓണം റിലീസ് 7 സിനിമകള്‍, ഇന്നും നാളെയുമായി എത്തുന്ന ചിത്രങ്ങളുടെ ലിസ്റ്റ് കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (08:14 IST)
ഓണത്തിന് എത്തുന്ന സിനിമകള്‍ ഇന്നുമുതല്‍ തീയറ്ററുകളിലേക്ക്. 7 സിനിമകളാണ് ഇന്നും നാളെയുമായി പ്രദര്‍ശനത്തിന് എത്തുന്നത്.
 
ടോവിനോ തോമസിന്റെ ഓണം റിലീസാണ് 'അജയന്റെ രണ്ടാം മോഷണം'.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയാണ്.സിനിമയില്‍ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍ എത്തുന്നത്. ചിത്രം ഇന്നുമുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
 
 ആസിഫ് അലിയുടെ പുതിയ സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം.ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. അപര്‍ണ ബാലമുരളിയാണ് നായിക.
 
 
മമ്മൂട്ടിയുടെ ടര്‍ബോ എന്ന സിനിമയ്ക്ക് ശേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്ന 'കൊണ്ടല്‍'വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.ആന്റണി വര്‍ഗീസ് നായകനായി ചിത്രം നിരവധി ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആന്റണിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള വന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകും. ചിത്രം നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
 
 
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' നാളെ മുതല്‍ തിയേറ്ററുകളിലേക്ക്.
 
സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി തമിഴ് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ ഒരുക്കുന്ന കുമ്മാട്ടിക്കളിയും നാളെ റിലീസ് ചെയ്യും.
 
 റുഷിന്‍ ഷാജി കൈലാസിനെ നായകനാക്കി ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഒഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയും നാളെ പ്രദര്‍ശനം ആരംഭിക്കും.
 
 
സുധീഷ്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് രാഘവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രതിഭ ട്യൂട്ടോറിയല്‍സ് എന്ന സിനിമയും നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments