Webdunia - Bharat's app for daily news and videos

Install App

'വീഡിയോ പുറത്തിറക്കി എന്റെ മാനത്തെ പരിഹസിച്ചു, ഭർത്താവ് ഡിവോഴ്സ് ചെയ്തു': ആത്മീയ ജീവിതത്തെ കുറിച്ച് രഞ്ജിത

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (13:38 IST)
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പല ഭാഷകളിൽ നടിയായി തിളങ്ങി നിന്ന ആളാണ് രഞ്ജിത. ഭക്തിയുടെ മാർഗത്തിലേക്ക് പോയ രഞ്ജിത പിന്നീട് അടപ്പെട്ടത് വൻ വിവാദങ്ങളിലാണ്. 2010 ല്‍ തമിഴിലെ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത നടിയുടെ ബെഡ്‌റൂം സീനുകള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. വീഡിയോയിൽ നിത്യാനന്ദ സ്വാമി ആയിരുന്നു ഉണ്ടായിരുന്നത്. വിവാദം കെട്ടടങ്ങിയപ്പോൾ നിത്യാനന്ദയുടെ കീഴില്‍ സന്ന്യാസം സ്വീകരിച്ച രഞ്ജിത ഇപ്പോൾ ഒരുമിച്ച് പങ്കാളികളായി താമസിക്കുകയാണ് എന്നാണ് റിപ്പോർട്ട്. 
 
കഴിഞ്ഞ വര്‍ഷം നിത്യാനന്ദയുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റ് 'നിത്യാനന്ദമയി സ്വാമി' എന്ന പേരില്‍ രഞ്ജിതയുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു. മാത്രമല്ല സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി എന്ന പദവി വഹിക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ, ഒരു മാധ്യമത്തിന് രഞ്ജിത ഒരു അഭിമുഖം നൽകിയിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 
 
'എന്റെ മാനത്തെ മാധ്യമങ്ങള്‍ പരിഹസിച്ചു. ഞാന്‍ ഒരു പണക്കാരിയായ വീട്ടമ്മയല്ല. എന്റെ അച്ഛന്‍ ഒരു ബിസിനസുകാരനല്ല. ഒരു സാധാരണ മിഡില്‍ക്ലാസ് പെണ്‍കുട്ടിയായ എനിക്ക് ആ സംഭവത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞില്ല. ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്. അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു. അയാളെ എതിര്‍ക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞു. 
 
ചെറുപ്പം മുതലേ ദൈവത്തോടും ആത്മീയതയോടും എനിക്ക് വലിയ അടുപ്പമായിരുന്നു. ഇന്നും ഞാനത് പിന്തുടരുന്നു. എന്നെക്കുറിച്ച് പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ഞാന്‍ ഇപ്പോഴും നിത്യാനന്ദയുടെ ശിഷ്യയാണ്. ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെയാണ്. ഇനി മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ആത്മീയമായി പ്രവര്‍ത്തിക്കുകയാണ്', മുൻ നടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

Karur Stampede: കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് അറസ്റ്റിൽ, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ട്രംപിന്റെ പദ്ധതി കൊള്ളാമെന്ന് നെതന്യാഹു

ചിക്കന്‍കറി കഴിക്കാൻ കൊതിയാകുന്നുവെന്ന് പറഞ്ഞ ഏഴുവയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു; മകള്‍ക്കും പരിക്ക്

അടുത്ത ലേഖനം
Show comments