ദിലീപിന്റെ വീട്ടിൽ ശ്വാസംമുട്ടി കഴിഞ്ഞ മഞ്ജു, ഒരു ജയിലിന് തുല്യം! ലിബർട്ടി ബഷീർ പറഞ്ഞത്
ഒരിക്കെ ലിബർട്ടി ബഷീർ വർഷങ്ങൾക്ക് മുൻപേ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
മഞ്ജു-ദിലീപ് ബന്ധത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷ ഇവരുടെ ആരാധകർക്ക് ഇപ്പോഴുമുണ്ട്. രണ്ടുപേരും വ്യക്തിപരമായ കാര്യങ്ങൾ എവിടെയും തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ഗോസിപ്പുകൾക്ക് ഒരിക്കലും പഞ്ഞം ഉണ്ടായിട്ടില്ല. ഒരിക്കെ ലിബർട്ടി ബഷീർ വർഷങ്ങൾക്ക് മുൻപേ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പ്രണയവിവാഹം ആയിരുന്നെങ്കിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും അത് താൻ പലപ്പോഴും കണ്ടതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. താൻ ദിലീപിന്റെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ ശ്വാസംമുട്ടി നിൽക്കുന്ന മഞ്ജുവിനെയാണ് കണ്ടിട്ടുള്ളതെന്നും മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണം എങ്കിൽ പോലും വലിയ പാടായിരുന്നു എന്നും ലിബർട്ടി ബഷീർ അന്ന് പറഞ്ഞിരുന്നു. ഒരു ജയിലിൽ കിടക്കുന്നതിനു തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്.
മീശമാധവൻ സിനിമ റിലീസ് ആയ സമയത്തും കാവ്യ-ദിലീപ് ബന്ധം ഉണ്ടായിരുന്നുവെന്നും അന്നേ മഞ്ജുവിന് അതെല്ലാം അറിയാമായിരുന്നുവെന്നും ലിബർട്ടി ബഷീർ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കൻ പര്യടനത്തിന് പോയ സമയത്തും വിഷയങ്ങൾ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങൾ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. ശക്തമായ ബന്ധം ഉണ്ടെന്ന് മഞ്ജുവിനു നേരത്തെ അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.