ഹിന്ദിയിൽ സൂപ്പർ ഹിറ്റായി ഒരു അഡാർ ലവ്, യൂട്യൂബിൽ ചിത്രം കണ്ടത് 5 കോടിയിലേറെ പേർ, 10 ലക്ഷം ലൈക്‌സ്

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (14:32 IST)
ഒരൊറ്റ കണ്ണിറുക്കലിലൂടെ രാജ്യമാകെ സംസാരവിഷയമായ ചിത്രമായിരുന്നു ഒമർ ലുലു ഒരുക്കിയ മലയാളസിനിമയായ ഒരു അഡാർ ലവ്. സിനിമയിലെ പാട്ട് ഇറങ്ങിയത് മുതൽ സിനിമ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായെങ്കിലും മലയാളത്തിൽ വലിയ വിജയമാവാൻ ചിത്രത്തിനായിരുന്നില്ല.
 
എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂ‌ബിൽ തരംഗം തീർക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഏപ്രിൽ 29ന് യൂട്യൂബിൽ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 5 കോടിയിലേറെ പേരാണ് ഇതുവരെ കണ്ടത്. 10 ലക്ഷം ലൈക്കും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ഹിന്ദി ഡബിന് ഇതാദ്യമായാണ് പത്ത് ലക്ഷം ലൈക്സ് ലഭിക്കുന്നത്.
 
പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്‍ത ഒരു അഡാർ ലവിന്റെ ഹിന്ദി പതിപ്പിന് ഒരു മില്യൺ ലൈക്ക്. എന്റെ കരിയറിലെ ആദ്യ വൺ മില്യൺ ലൈക്കാണിത്.നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട നിങ്ങൾ ആത്മാർത്ഥമായി ചെയ്‍ത പ്രവർത്തിയാണെങ്കിൽ നിങ്ങളെ തേടി ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും വിജയം വരും. അന്തിമ വിജയം കർ‌മ്മത്തിന്റെയാണ് റെക്കോർഡ് നേട്ടത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകൻ ഒമർ ലുലു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments