Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിച്ചി, നുള്ളി എന്നു പരാതി പറയാന്‍ ഞാൻ നഴ്സറിക്കുട്ടിയല്ല: ടൊവിനോ തോമസ്

ആരാധകനെ തെറിവിളിച്ചതിന്റെ കാരണം വ്യക്തമാക്കി ടോവിനോ

പിച്ചി, നുള്ളി എന്നു പരാതി പറയാന്‍ ഞാൻ നഴ്സറിക്കുട്ടിയല്ല: ടൊവിനോ തോമസ്
, ഞായര്‍, 12 മാര്‍ച്ച് 2017 (17:55 IST)
ഒരു മെക്സിക്കൻ അപാരതയുടെ വിജയാഘോഷം ആരാധകർക്കിടയിൽ വെച്ച് നടത്തിയപ്പോൾ നടൻ ടൊവിനോ തോമസ് ആരാധകനെ തെറിവിളിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.
 
സിനിമയുടെ വിജയം ഒരു തിയേറ്ററില്‍ ആഘോഷിക്കുന്നതിനിടെ തന്നെ പിന്നില്‍ നിന്നും പിച്ചി ഉപദ്രവിച്ച സാഹചര്യത്തിലാണ് താന്‍ ആയാളെ തെറിവിളിച്ചതെന്ന് ടോവിനോ പറയുന്നു. അഞ്ഞൂറിലധികം ആളുകള്‍ ആ സമയത്ത് അവിടെയുണ്ടിയുന്നു. അവരുടെ സ്നേഹം ഏറ്റവുവാങ്ങുന്ന സമയത്തായിരുന്നു ആ ഉപദ്രവം. പിച്ചി, നുള്ളി എന്നു പരാതി പറയാന്‍ സാധിക്കില്ലല്ലോ? അങ്ങനെ പരാതിപ്പെടാന്‍ താന്‍ നഴ്‌സറി കുട്ടിയൊന്നുമല്ല. പക്ഷേ തന്നെയത് വളരെയധികം വിഷമിച്ചുവെന്നും ടോവിനൊ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ഞെട്ടിച്ചു, മലയാ‌ള സിനിമ മുഴുവൻ അമ്പരന്നു! ഇതെന്ത് മറിമായം!