അപാരതയിലേക്ക് ഇനി വെറും രണ്ട് ദിവസം! തീയേറ്ററുകൾ ചുവപ്പിക്കാൻ ടൊവിനോയും നീരജും
ചോര കൊണ്ടു ചുവന്ന തരംഗമായി ഒരു മെക്‌സിക്കന്‍... മാർച്ച് മൂന്നിന് അടിപൊട്ടും!
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ഒരു മെക്സിക്കൻ അപാരത' മാർച്ച് മൂന്നിന് തീയേറ്ററുകളിലേക്ക്. ആരാധകരെ ആവേശക്കൊടുമുടിയിൽ നിർത്താൻ സിനിമയുടെ ആദ്യ പ്രചരണം മുതൽ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു. രാഷ്ട്രീയവും പ്രണയവും സൗഹൃദവും കഥപറയുന്ന ചിത്രത്തിനായി കാത്തിരിക്കുന്നത് ഒട്ടനവധി ആരാധകരാണ്.
ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗായത്രി സുരേഷാണ് നായിക. ചിത്രത്തിലെ ഓരോ ഗാനവും യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. അനൂപ് കണ്ണൻ ആണ് ചിത്രത്തിന്റെ നിർമാണം.