Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കന്നിചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ദുൽഖർ

ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ദുൽഖർ നിർമ്മാണവിവരം പുറത്തുവിട്ടത്.

Dulquer Salman
, ചൊവ്വ, 23 ഏപ്രില്‍ 2019 (11:37 IST)
നടൻ ദുൽഖർ സൽമാനും സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. പുതിയ ചുവടുവയ്പ്പിനെക്കുറിച്ച് താരം തന്നെയാണ് പുറത്തുവിട്ടത്. ബാനറിന്റെ പേര് പുറത്തുവിടുമെന്നും ദുൽഖർ പറഞ്ഞു.
 
ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ദുൽഖർ നിർമ്മാണവിവരം പുറത്തുവിട്ടത്. ഏഴുമുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള ആൺകുട്ടികളെയും ആറ് മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികളെയുമാണ് സിനിമയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
 
19-24, 30-35, 40-45 എന്നീ പ്രായവിഭാഗത്തിലുള്ള സ്ത്രീകൾക്കും അഭിനയിക്കാനുള്ള അവസരമുണ്ട്. താത്പര്യമുള്ളവർ മൂന്ന് ഫോട്ടോയും ബയോഡാറ്റയും  ഏപ്രിൽ 27നു മുൻപായി പരസ്യത്തിൽ സൂചിപ്പിച്ചിട്ടുള്ള മെയിൽ ഐഡിയിലേക്കോ വാട്സാപ്പ് നമ്പറിലേക്കോ അയക്കാനാണ് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

58 കോടിക്കിലുക്കത്തിൽ മധുരരാജ, 100 കോടി ക്ലബിലേക്കുള്ള തേരോട്ടം!