Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ‘വൺ’ ഒടിടി റിലീസ് ?

കെ ആർ അനൂപ്
വെള്ളി, 7 ഓഗസ്റ്റ് 2020 (14:21 IST)
മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിലെത്തുന്ന ‘വൺ’ എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സിനിമ ഏപ്രിലിൽ വിഷു റിലീസായി പുറത്തിറക്കാൻ ആയിരുന്നു തുടക്കത്തിൽ പദ്ധതിയിട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും കേൾക്കുന്നു. ഒഫീഷ്യൽ അനൗൺസ്മെൻറ് ഇതുവരെ വന്നിട്ടില്ല. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും ഉൾപ്പെടുന്ന ഒരു പ്രധാന സീക്വൻസ് ഇപ്പോഴും  ചിത്രീകരിക്കാൻ ബാക്കിയുണ്ട്.
 
സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്. ചില യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
 
ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മമ്മുകോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോൻ, സലിം കുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments