Publish Date: Mon, 17 Jan 2022 (10:36 IST)
Updated Date: Mon, 17 Jan 2022 (10:40 IST)
സുരേഷ് ഗോപിയുടെ 'പാപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായതോടെ ഒറ്റക്കൊമ്പന്‍ എപ്പോള്‍ തുടങ്ങുമെന്ന് ചര്‍ച്ചയിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കടുവ ആകട്ടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായി.കടുവാക്കുന്നേല്‍ കുറുവച്ചനായി സിനിമയിലുടനീളം നടന്‍ നിറഞ്ഞാടുമെന്ന സൂചന ടീസര്‍ നല്‍കുന്നു.
ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി.
ഏകദേശം 25 കോടിയോളം ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഷൂട്ടിങ് ഉടന്‍ തന്നെ തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.'കാവല്‍' ആണ് നടന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.