Publish Date: Mon, 18 Apr 2022 (08:52 IST)
Updated Date: Mon, 18 Apr 2022 (08:56 IST)
സുരേഷ് ഗോപി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലെത്തിയ പാപ്പന്‍ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നിലവില്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്.
ഇതുവരെ 2.4 മില്യണ്‍ കാഴ്ചക്കാര്‍ പാപ്പന്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമെന്നാണ് ഇതെന്ന് സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്.