‘അതിനെ കുറിച്ച് ചോദിച്ചാല്‍ തല്ല് കിട്ടും ’; ശില്‍പ്പാ ഷെട്ടി മനസു തുറക്കുന്നു

ബോളിവുഡ് നിലപാടിന് വിരുദ്ധമായി ശില്‍പ്പാ ഷെട്ടി

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (15:39 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 
 
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശില്‍പ്പാ ഷെട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. പത്മാവതി വിവാദത്തിലുള്ള ശില്‍പ്പാ ഷെട്ടിയുടെ നിലപാടിനെക്കുറിച്ച ചോദിച്ചപ്പോള്‍ കൈയ്യിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടിവന്നത്. 
 
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

അടുത്ത ലേഖനം
Show comments