Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രകാരി ഭാവന, കൊറോണാകാലത്തെ പുതിയ പ്രണയം !

ചിത്രകാരി ഭാവന, കൊറോണാകാലത്തെ പുതിയ പ്രണയം !

കെ ആര്‍ അനൂപ്

, ബുധന്‍, 24 ജൂണ്‍ 2020 (15:53 IST)
മലയാളികളുടെ പ്രിയ താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ നടി വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊറോണ കാലത്തെ വീട്ടിലിരിപ്പിൻറെ ബോറടി മാറ്റുവാനായി ചിത്രം വരയിലും തൻറെ കഴിവ് തെളിയിക്കുകയാണ് ഭാവന ഇപ്പോൾ. ആസ്വദിച്ചു കൊണ്ട് ചിത്രം വരയ്ക്കുന്ന ഭാവനയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ജീവിതത്തിൽ ഇത് ചെറിയ കാര്യമാണെങ്കിലും പ്രാധാന്യമുള്ളതാണെന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
 
സ്കെച്ച് പെനുകൾക്ക് അരികിൽ കിടന്നു കൊണ്ട് ചിത്രം വരയ്ക്കുന്ന ഭാവനയുടെ ഫോട്ടോയ്‌ക്ക് പ്രതികരണവുമായി രമ്യ നമ്പീശനും എത്തിയിട്ടുണ്ട്. ഭാവനയോട് ‘ഹായ്' ചോദിച്ച ചുരുക്കം ചില ആരാധകർക്ക് താരം മറുപടിയും നൽകുന്നുണ്ട്. ഭാവന വരച്ച ചിത്രം കൂടി കാണണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ഷംന കാ‌സിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: നാല് പേർ അറസ്റ്റിൽ