Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയുടെ കൈകളിൽ ചിരിയുമായി കുഞ്ഞു ഗോകുൽ

സുരേഷ് ഗോപിയുടെ കൈകളിൽ ചിരിയുമായി കുഞ്ഞു ഗോകുൽ

കെ ആര്‍ അനൂപ്

, വെള്ളി, 12 ജൂണ്‍ 2020 (20:22 IST)
തീപ്പൊരി ഡയലോഗുകളുമായി പോലീസ് യൂണിഫോമിൽ എത്തുന്ന സുരേഷ് ഗോപി ചിത്രങ്ങൾക്ക് ഒരു പ്രത്യേക തലയെടുപ്പാണ്. തൻറെ അഭിനയജീവിതത്തിലെ ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. അടുത്തടുത്ത ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ സിനിമ ലൊക്കേഷനുകളിലെ ഓർമ്മചിത്രങ്ങൾ പങ്കുവെച്ചിരിന്നു. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പവും അജിത്തിനും മുകേഷിനും ഒപ്പമുള്ള പഴയ ലൊക്കേഷൻ ചിത്രങ്ങൾ  ആരാധകരെയും പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
 
ഇപ്പോഴിതാ ഈ സീരീസിൽ ഗോകുലിൻറെ കുട്ടിക്കാല ചിത്രവുമായാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ചിരിയോടെ അച്ഛൻറെ കൈകളിൽ ഇരിക്കുന്ന കുഞ്ഞു ഗോകുലും അമ്മ രാധികയും ചിത്രത്തിൽ കാണാം. 
 
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി അഭിനയത്തിലേക്ക് തിരിച്ചു വന്നത് ഈയിടെയാണ്. തമിഴരശൻ, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെയാണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ ആണ് സുരേഷ്ഗോപിയുടെ അടുത്ത സിനിമ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൊക്കേഷനുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി ‘ദാസ്’ ഇല്ല, സെക്യൂരിറ്റി ചുമതലക്കാരന്‍ ക്രി‌സ്‌തുദാസ് അന്തരിച്ചു