Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഒരു വിനോദമാണെങ്കിലും ജീവിതപ്രശ്‌നം കൂടെയാണെന്ന് ജോജു ജോര്‍ജ്

Pani Movie

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 നവം‌ബര്‍ 2024 (12:49 IST)
ജോജു ജോര്‍ജ് ആദ്യമായി സംവിധാനവും രചനയും നിര്‍വഹിച്ച സിനിമയാണ് പണി. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞ യുവാവിനെ കഴിഞ്ഞ ദിവസം ജോജു ജോര്‍ജ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍. തന്റെ ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ജോജുവിന്റെ പ്രതികരണം. ഒരു സിനിമയുടെ സ്‌പോയിലറുകള്‍ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്‌സ് ചെയ്യാറില്ലെന്നും ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് ഇദ്ദേഹം എഴുതിയിരുന്നതെന്നും ജോജു പറഞ്ഞു.
 
കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതില്‍ തനിക്ക് ദേഷ്യം ഉണ്ടെന്നും നടന്‍ പറഞ്ഞു ഇത് ഒരു വിനോദമാണെങ്കിലും ജീവിതപ്രശ്‌നം കൂടെയാണെന്നും സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും വീഡിയോയില്‍ ജോജു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അടിയും ചീത്തയും കേട്ടാണ് 14 വർഷം നിന്നത്': ആദ്യ ബന്ധത്തിലെ കയ്‌പേറിയ അനുഭവം പറഞ്ഞ് നടി ദിവ്യ