പ്രണയം തേടി അനൂപ് മേനോന്‍!

മിയയെ പ്രണയിച്ച് അനൂപ് മേനോന്‍!

ശനി, 7 ഏപ്രില്‍ 2018 (13:36 IST)
അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങള്‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി‍. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 
 
ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍  പാചകക്കാരന്റ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കലാമേഖലയിൽ സമാധാനമുള്ളത് ‌സുരേഷ്‌ഗോപിക്കും രാജസേനനും മാത്രം?