ഉത്തരമറിയാതെ മമ്മൂട്ടി ആരാധകര്‍; പരോളിന്റെ റിലീസ് വീണ്ടും മാറ്റി

ഉത്തരമറിയാതെ മമ്മൂട്ടി ആരാധകര്‍; പരോളിന്റെ റിലീസ് വീണ്ടും മാറ്റി

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (10:48 IST)
മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരോളിന്റെ റിലീസിംഗ് തിയതി വീണ്ടും മാറ്റി. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ റിലീസ് മാറ്റിയത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആറാം തിയതിയാകും പരോള്‍ തിയേറ്ററുകളിലെത്തുക. അതേസമയം, റിലീസിംഗ് തിയതി മാറ്റിയതിന്റെ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

മേക്കിങ്ങിലും പ്രമേയത്തിലും മമ്മൂട്ടിയുടെ ലുക്കിലും ഏറെ പ്രത്യേകതയുള്ള ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സഖാവ് അലക്സ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നു. മിയ സഹോദരിയായെത്തുന്നു. ബാഹുബലിയില്‍ കാലകേയ രാജാവിനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകറാണ് പരോളിലെ വില്ലന്‍.

സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരോള്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. അജിത് പൂജപ്പുരയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ബാംഗ്ലൂരിലും കേരളത്തിലുമായി ചിത്രീകരിച്ച പരോള്‍ ഒരു ത്രില്ലര്‍ മൂഡിലുള്ള ഫാമിലി ഡ്രാമയാണ്. ആന്‍റണി ഡിക്രൂസ് നിര്‍മ്മിച്ചിരിക്കുന്ന സിനിമ സെഞ്ച്വറി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

എസ് ലോകനാഥന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ശരത് ആണ്. സില്‍‌വയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments