നിരവധി പ്രശ്‌നങ്ങളുണ്ട്, അതിനാല്‍ ‘അമ്മ’യുടെ അധ്യക്ഷ പദവി ഒഴിയുകയാണ്: ഇന്നസെന്റ്
						
		
						
				
നിരവധി പ്രശ്‌നങ്ങളുണ്ട്, അതിനാല്‍ ‘അമ്മ’യുടെ അധ്യക്ഷ പദവി ഒഴിയുകയാണ്: ഇന്നസെന്റ്
			
		          
	  
	
		
										
								
																	മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്. അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.
									
			
			 
 			
 
 			
					
			        							
								
																	അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. കഴിഞ്ഞ നാലു ടേമിലും തന്നെ മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നുവെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെ ഇന്നസന്റ് വ്യക്തമാക്കി
									
										
								
																	ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്റെ നിലപാട് വ്യക്തമാക്കും. സ്ഥാന മോഹമില്ല, അമ്മയുടെ അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. താൻ രാജി വയ്ക്കുന്നതല്ല. എല്ലാത്തവണയും ജനറൽ ബോഡിയിൽ ചോദിക്കുന്ന കാര്യം ഇത്തവണയും ആവർത്തിക്കും. പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ട്. തനിക്കു രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.
									
											
							                     
							
							
			        							
								
																	അമ്മയുടെ പ്രസിഡന്‍റ് പദം വഹിക്കുന്ന ഇന്നസെന്‍റിന്‍റെ കാലാവധി ജൂണിൽ അവസാനിക്കും.